CENTRE FOR CONTINUING EDUCATION, KERALA (CCEK)
Vocational Training Program for Campus
(Industry Institute Linkage Training Program)

Home | Contact Us
 
Higher Education Kerala യുടെ ഗൈഡ്‌ലൈൻസ് അനുസരിച്ച് കൊണ്ട് CCEK യുടെ അസ്സസ്സ്മെന്റ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന CCEK യുടെ സർട്ടിഫിക്കറ്റ് മോഡൽ
 
 
 
NSDC യുടെ ഗൈഡ്‌ലൈൻസ് അനുസരിച്ച് Third Party അസ്സസ്സ്മെന്റ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് മോഡൽ
 
 
 
NSDC യുടെ ഗൈഡ്‌ലൈൻസ് അനുസരിച്ച് കൊണ്ട് NCVET അസ്സസ്സ്മെന്റ് ബോഡിയുടെ അസ്സസ്സ്മെന്റ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന NCVET യുടെ സർട്ടിഫിക്കറ്റ് മോഡൽ
 
 
GENERAL INSTRUCTIONS
CCEK-NSDC Linked Skill Development Course Program
സെൻ്റർ ഫോർ കണ്ടിന്യൂംഗ് എഡ്യുക്കേഷൻ കേരള നടത്തി വരുന്ന സ്കിൽ ഡെവലപ്പ്മെന്റ് പദ്ധതികളുടെ കീഴിൽ കോഴ്സുകൾക്ക് അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് കാലാകാലങ്ങളിൽ ഹയർ എഡ്യുക്കേഷൻ കേരളയും CCEK ഡയറക്ടറേറ്റും പുറപ്പെടുവിക്കുന്ന നിബന്ധനകൾക്ക് വിധേയമായി കേരള സർക്കാർ അംഗീകാരവും ഓൺലൈൻ വെരിഫിക്കേഷനുമുള്ള CCEKയുടെ അംഗീകാരമുള്ള സർട്ടിഫിക്കേഷൻ നേടാൻ സാധിക്കുന്നതാണ്.
പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന എല്ലാ കോഴ്സുകളുടെയും അഡ്മിഷൻ നടപടിക്രമങ്ങൾ, പഠന ക്രമം, അസ്സസ്സ്മെന്റ് രീതികൾ, അനുബന്ധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ, പ്രാക്ടിക്കൽ എക്സാമിനേഷനുകൾ, വർക്ക് ഷോപ്പുകൾ, ഇന്റേണൽ എക്സാമിനേഷനുകൾ, അസ്സസ്സ്മെന്റ് ഫീസ്, സർട്ടിഫിക്കേഷൻ ഫീസ്, സർട്ടിഫിക്കറ്റ് മോഡൽ, സർട്ടിഫിക്കറ്റിലെ ഉള്ളടക്കം, സർട്ടിഫിക്കറ്റിന് ലഭിക്കുന്ന അംഗീകാരങ്ങൾ തുടങ്ങി കോഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ സംസ്ഥാന ഹയർ എഡ്യൂക്കേഷന്റെയും CCEK യുടെയും കാലകാലങ്ങളിലുള്ള നിബന്ധനകൾക്ക് വിധേയമായിരിക്കും.
CCEK യുടെ കീഴിൽ നടത്തിവരുന്ന വിവിധ കോഴ്സുകൾ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കിലെ ഒന്നോ അതിലധികമോ ക്വാളിഫിക്കേഷൻ പായ്ക്കിലേക്ക് അലൈൻ ചെയ്തിട്ടുള്ളതിനാൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രസ്തുത ക്വാളിഫിക്കേഷൻ പാക്കിന്റെ പേരിൽ തന്നെ NSDC യുടെ അംഗീകാരവും MSDE യുടെ കീഴിലുള്ള SIDH (Skill India Digital Hub) (https://www.skillindiadigital.gov.in/) Portal- ലൂടെ ഓൺലൈൻ വെരിഫിക്കേഷനുമുള്ള സർട്ടിഫിക്കേഷൻ അനുബന്ധ അതോറിറ്റിയുടെ നിബന്ധനകൾക്ക് വിധേയമായി നേടാൻ സാധിക്കുന്നതാണ്.
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ, പഠന രീതികൾ, അസ്സസ്സ്മെന്റ് രീതികൾ, അനുബന്ധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ, പ്രാക്ടിക്കൽ എക്സാമിനേഷനുകൾ, വർക്ക് ഷോപ്പുകൾ, ഇന്റേണൽ എക്സാമിനേഷനുകൾ, അസ്സസ്സ്മെന്റ് ഫീസ്, സർട്ടിഫിക്കേഷൻ ഫീ, സർട്ടിഫിക്കറ്റ് മോഡൽ, സർട്ടിഫിക്കറ്റിന്റെ ഉള്ളടക്കം, സർട്ടിഫിക്കറ്റിന് ലഭിക്കുന്ന അംഗീകാരങ്ങൾ തുടങ്ങി കോഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്പ്മെന്റ് & ഓൺട്രപ്രണർഷിപ്പ് (MSDE), NCVET, NSDC, CCEK, Certification Awarding bodies, Assessment bodies തുടങ്ങിയ അതോറിറ്റികളുടെ കാലാകാലങ്ങളിലുള്ള തീരുമാനങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും.
മിനിസ്ട്രി ഓഫ് ഹയർ എജുക്കേഷൻ കേരളയ്ക്ക് കീഴിലുള്ള CCEK യുടെ പോർട്ടലിലോ, മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്പ്മെന്റിന്‌ കീഴിലുള്ള SIDH (Skill India Digital Hub) (https://www.skillindiadigital.gov.in/) Portal മുഖേനയും ഒരിക്കൽ കോഴ്സിന് എൻറോൾമെൻറ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പിന്നീട് കോഴ്സോ, അസ്സസ്സ്മെന്റ് രീതികളോ, ലഭിക്കേണ്ട സർട്ടിഫിക്കേഷൻ മാതൃകകളോ ആവശ്യാനുസരണം മാറ്റാൻ സാധിക്കുന്നതല്ല.
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിവിധ കോഴ്സുകളെ കുറിച്ചും, പഠന രീതികൾ, അസ്സസ്സ്മെന്റ് രീതികൾ, അനുബന്ധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ, പ്രാക്ടിക്കൽ എക്സാമിനേഷനുകൾ, വർക്ക് ഷോപ്പുകൾ, ഇന്റേണൽ എക്സാമിനേഷനുകൾ, സർട്ടിഫിക്കറ്റ് മോഡൽ, സർട്ടിഫിക്കറ്റിന്റെ ഉള്ളടക്കം, അസ്സസ്സ്മെന്റ് ഫീസ്, സർട്ടിഫിക്കേഷൻ ഫീ, ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ അംഗീകാരങ്ങളും തുടങ്ങി കോഴ്സുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിശദവിവരങ്ങളും കോഴ്സിന് അഡ്മിഷൻ നേടുന്നതിനു മുൻപായി മനസ്സിലാക്കേണ്ടത് വിദ്യാർത്ഥികളുടെ സ്വന്തം ഉത്തരവാദിത്തമാണ്.