CENTRE FOR CONTINUING EDUCATION, KERALA (CCEK)
Vocational Training Program for Campus
(Industry Institute Linkage Training Program)

Home | Contact Us
 
റിസർവേഷൻ കാറ്റഗറിയിലേക്ക് പ്രവേശനം നേടുന്നതിനായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും വായിച്ചു മനസ്സിലാക്കേണ്ട നിർദ്ദേശങ്ങൾ :
 
ഓരോ മാസത്തിലും റിസർവേഷൻ കാറ്റഗറിയിൽ അഡ്മിഷൻ നേടുന്നതിനുവേണ്ടി, നിർദ്ദേശങ്ങൾക്കനുസൃതമായി അപേക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥികളുടെ അഗ്രിഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ, അതാത് മാസങ്ങളിലെ റിസർവേഷന് അർഹരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള റാങ്ക് ലിസ്റ്റുകൾ തൊട്ടടുത്ത മാസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്. അതായത് ഒരു മാസത്തിൽ റിസർവേഷൻ കാറ്റഗറിയിൽ അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ മാർക്കിനെ അടിസ്ഥാനപ്പെടുത്തികൊണ്ടുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് തൊട്ടടുത്ത മാസം 15-)o തിയ്യതിക്കുള്ളിൽ വെബ്‍സൈറ്റിലും (www.ccekcampus.org), കോളേജിലെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കുകയും, തുടർന്ന് 30-)o തിയ്യതിക്കുള്ളിൽ റിസർവേഷന് അർഹരായ വിദ്യാർത്ഥികളുടെ അഡ്മിഷൻ പ്രോസസ്സ് പൂർത്തീകരിക്കുകയും ചെയ്യുന്നതാണ്. ഇത്തരത്തിൽ തൊട്ടടുത്ത മാസത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ അഗ്രിഗേറ്റ് മാർക്ക് കുറവായതിനാൽ റിസർവേഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾ വെയിറ്റിംഗ് ലിസ്റ്റിലേക്ക് മാറുന്നതാണ്.
   
കഴിഞ്ഞ മാസത്തിൽ വെയിറ്റിംഗ് ലിസ്റ്റിൽ നിൽക്കുന്ന വിദ്യാർത്ഥികളെ അവരുടെ അഗ്രിഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ വെരിഫിക്കേഷൻ പൂർത്തീകരിച്ച് അടുത്ത പ്രൊവിഷണൽ റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്. ഇതിനായി വെയിറ്റിംഗ് ലിസ്റ്റിലെ വിദ്യാർത്ഥികൾ വെബ്സൈറ്റിൽ വീണ്ടും ഇന്റർവ്യൂ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതില്ല.
   
വെബ്‍സൈറ്റിൽ Section II എന്ന ഓപ്ഷനിൽ ഇന്റർവ്യൂ രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനുശേഷം, വെബ്‍സൈറ്റിൽ നിന്നും Generate ചെയ്തുവരുന്ന "Acknowledgement Slip on Reservation Request" പ്രിൻറ് എടുത്ത് sign ചെയ്തതിനുശേഷം പ്രസ്തുത മാസം 31-)o തിയ്യതിക്ക് മുൻപായി കോളേജിൽ Application form-നൊപ്പം വിദ്യാർത്ഥികൾ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
   
റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനായി, വിദ്യാർത്ഥികൾ അതാത് മാസത്തിലെ 1 മുതൽ 31 വരെയുള്ള തിയ്യതികൾക്കുള്ളിൽ വെബ്സൈറ്റിൽ SECTION - II എന്ന ഓപ്ഷനിൽ ഇന്റർവ്യൂ രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനുശേഷം, അപേക്ഷാ ഫോമിനോടൊപ്പം അനുബന്ധ രേഖകൾ സഹിതം കോളേജിലെ തുടർ വിദ്യാഭ്യാസ ഉപകേന്ദ്രത്തിന്റെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
 
(ഉദാഹരണം : കോഴ്സിന് റിസർവേഷൻ കാറ്റഗറിയിലേക്ക് ജൂൺ മാസത്തിൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ പ്രസ്തുത മാസം 1 മുതൽ 31 വരെയുള്ള തിയ്യതികളിൽ വെബ്സൈറ്റിൽ SECTION - II എന്ന ഓപ്ഷനിൽ ഇന്റർവ്യൂ രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനു ശേഷം, അപേക്ഷാ ഫോമിനോടൊപ്പം അനുബന്ധ രേഖകൾ സഹിതം കോളേജിലെ തുടർ വിദ്യാഭ്യാസ ഉപകേന്ദ്രത്തിന്റെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. എന്നാൽ മാത്രമേ ജൂൺ മാസത്തിൽ റിസർവേഷൻ കാറ്റഗറിയിലേക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ അഗ്രിഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ ജൂലൈ മാസത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിലേക്ക് പ്രസ്തുത വിദ്യാർത്ഥികളെ പരിഗണിക്കുകയുള്ളൂ.)
   
റിസർവേഷൻ സീറ്റുകളിലേക്ക് അഡ്മിഷൻ നേടുന്നതിനായി അപേക്ഷാ ഫോം സമർപ്പിച്ച വിദ്യാർത്ഥികൾ അവരുടെ റിസർവേഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന "Interview Registration" എന്ന ഓപ്ഷൻ ഉപയോഗിച്ച് നിർബന്ധമായും വെബ് സൈറ്റിൽ തെറ്റുകൂടാതെ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
   
ഒരു മാസത്തിൽ റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനായി അപേക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക്, വെബ്‍സൈറ്റിലെ Section-II വിലെ "Edit Your Interview Registration Details" എന്ന ഓപ്ഷൻ ഉപയോഗിച്ച് പ്രസ്തുത മാസത്തിലെ 31-)o തിയ്യതി വരേയ്ക്ക് ഇന്റർവ്യൂ രജിസ്ട്രേഷൻ ഡീറ്റെയിൽസിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.
   
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 86 06 91 93 14 ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.